Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepl Mysterious

മെസിയുടെ പേരില്‍ നടത്തിയ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ‍ 'അ​ടി​മു​ടി ദു​രൂ​ഹ​ത'

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ​​​​ക്ക​​​​ലു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ല്‍ ഈ ​​​​ഇ​​​​ട​​​​പാ​​​​ടു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​യ​​​​വി​​​​ക്ര​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു വ്യ​​​​ക്ത​​​​ത​​​​യു​​​​മി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ര്‍​ട്ട്.

കാ​​​​യി​​​​ക വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന് ന​​​​ല്‍​കി​​​​യ, സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെക്കു​​​​റി​​​​ച്ചു​​​​ള്ള റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. റി​​​​പ്പോ​​​​ര്‍​ട്ട് കാ​​​​യി​​​​ക വ​​​​കു​​​​പ്പ് തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കാ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ജി​​​​ല​​​​ന്‍​സ് വ​​​​കു​​​​പ്പി​​​​ന് കൈ​​​​മാ​​​​റി.

മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വ​​​​കാ​​​​ര്യ സ്‌​​​​പോ​​​​ണ്‍​സ​​​​റും ക​​​​ഴി​​​​ഞ്ഞ സ​​​​ര്‍​ക്കാ​​​​രും ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ല്‍നി​​​​ന്നും മെ​​​​സി​​​​യു​​​​ടെ വ​​​​ര​​​​വി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​വി​​​​ധ മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സ്വ​​​​ത​​​​ന്ത്ര മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യ​​​​മോ മ​​​​ത്സ​​​​രാ​​​​ധി​​​​ഷ്ഠി​​​​ത ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​മോ സം​​​​ബ​​​​ന്ധി​​​​ച്ച് യാ​​​​തൊ​​​​രു വി​​​​വ​​​​ര​​​​ങ്ങ​​​​ളും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ല്‍ ഇ​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന പ​​​​രാ​​​​മ​​​​ര്‍​ശം.

മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച് സൗ​​​​ഹൃ​​​​ദമ​​​​ത്സ​​​​രം ന​​​​ട​​​​ത്താ​​​​നാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് കേ​​​​ര​​​​ളാ ഫൗ​​​​ണ്ടേ​​​​ഷ​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കി ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​യ​​​​തി​​​​ല്‍ അ​​​​വ്യ​​​​ക്ത​​​​ത​​​​യു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ൽ ഉണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രു സൗ​​​​ഹൃ​​​​ദ മ​​​​ത്സ​​​​രം​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഉ​​​​ണ്ടാ​​​​വു​​​​ന്ന ധ​​​​ന​​​​കാ​​​​ര്യ വാ​​​​ണി​​​​ജ്യ ഗു​​​​ണ​​​​ങ്ങ​​​​ളും എ​​​​ന്താ​​​​ണെ​​​​ന്ന​​​​തി​​​​ല്‍ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല.

ഏ​​​​തൊ​​​​ക്കെ വാ​​​​ണി​​​​ജ്യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും സ്വ​​​​കാ​​​​ര്യ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍​ക്ക് കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നും പറയുന്നില്ല. ആ​​​​ര്‍​ബി​​​​സി​​​​യെ ഏ​​​​തു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സ്‌​​​​പോ​​​​ണ്‍​സ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും ഈ ​​​​ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന നേ​​​​ട്ട​​​​ങ്ങ​​​​ള്‍ എ​​​​ന്താ​​​​ണെ​​​​ന്നും വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ലെ​​​​ന്നു കാ​​​​യി​​​​ക സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ഉണ്ട്.

ഇ​​​​ട​​​​പാ​​​​ടു മൂ​​​​ലം സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക​​​​മോ അ​​​​ല്ലാ​​​​ത്ത​​​​തോ ആ​​​​യ ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്നും അ​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തി​​​​ലും അ​​​​വ്യ​​​​ക്ത​​​​ത നി​​​​ലനി​​​​ല്‍​ക്കു​​​​ന്നു. ഒ​​​​പ്പം വി​​​​ദേ​​​​ശനാ​​​​ണ്യ വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ (ഇ​​​​ന്‍​കം​​​​ടാ​​​​ക്‌​​​​സ്, ജി​​​​എ​​​​സ്ടി) ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up